ഗൗതം ഗംഭീർ വിരമിച്ചുtimely news image

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം  മുൻ‌ ക്യാപ്റ്റൻ ഗൗതം ഗംഭീർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.ഗംഭീർ തന്‍റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.2003ല്‍ ധാക്കയിലാണ് ഗംഭീറിന്റെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്‍റി 20യും ഗംഭീര്‍ കളിച്ചിട്ടുണ്ട്. 2016-ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീറിന്‍റെ അവസാന രാജ്യാന്തര മല്‍സരം. ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ഡല്‍ഹി-ആന്ധ്രപ്രദേശ് രഞ്ജി ട്രോഫി മത്സരത്തോടെ ഗംഭീര്‍ ക്രീസിനോട് വിട പറയും. 2012ലും 2014ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടമുയര്‍ത്തിയത് ഗംഭീറിന്‍റെ നേതൃത്വത്തിലായിരുന്നു. ഐപിഎല്‍ കിരീടം രണ്ടുതവണയുയര്‍ത്തിയ മൂന്ന് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ഗംഭീര്‍.Kerala

Gulf


National

International