ഗൾഫിലെ സാമ്പത്തികപ്രതിസന്ധി താൽക്കാലികം; എം.എ യൂസഫ് അലിtimely news image

മനാമ: ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും ഇത്തരം പ്രതിസന്ധികള്‍ പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും 'ലുലു'ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി . ബഹ്‌റൈനിലെ സാറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാണ് ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളത്. ലുലുവിന് ബഹ്‌റൈന്‍ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണക്ക് നന്ദിയുണ്ട്. 1300 ബഹ്‌റൈനികള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.Kerala

Gulf


National

International