ജപ്പാനിൽ അമെരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് ആറു മരണംtimely news image

ടോക്യോ:  ആകാശത്ത് വെച്ച് രണ്ട് അമെരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് ആറു പേരെ കാണാതായി. വിമാനം പസഫിക് സമുദ്രത്തിലാണ് തകർന്ന് വീണത്. ഒരാളെ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. പതിവ് പരിശീലനത്തിനിടെയാണ് അപകടം. ജപ്പാന്‍-അമെരിക്കന്‍ നാവിക സേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. എഫ്/എ-18 വിമാനത്തില്‍ രണ്ടും കെ.സി 130 വിമാനത്തില്‍ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ മാസവും അമെരിക്കയുടെ എഫ്/എ-18 യുദ്ധവിമാനം ജപ്പാന്‍ തീരത്ത് തകര്‍ന്ന് വീണിരുന്നു.Kerala

Gulf


National

International