ഉത്തര്‍പ്രദേശ് ബിജെപി എംപി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുtimely news image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്‌റായിചില്‍ നിന്നുള്ള ദലിത് എം.പി സാവിത്രി ഭായ് ഫൂലെയാണ് രാജിവെച്ചത്. ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. ബി.ജെ.പി നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല തവണ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ദലിതരോട് വിവേചനം കാണിക്കുന്നു എന്നതാണ് സാവിത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പാര്‍ട്ടി പരിപാടി തട്ടിപ്പാണെന്ന് സാവിത്രി വിമര്‍ശിക്കുകയുണ്ടായി. ദലിത് വീടുകള്‍ സന്ദര്‍ശിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടി വെറും പ്രകടനം മാത്രമാണെന്നാണ് സാവിത്രി വിമര്‍ശിച്ചത്.Kerala

Gulf


National

International