കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി; ഒരാഴ്ച്ചയ്ക്കകം പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കണംtimely news image

കൊച്ചി: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചക്കകം പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പിഎസ്‌സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.Kerala

Gulf


National

International