മാധ്യമവിലക്ക്: സര്‍ക്കുലര്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കുലര്‍ സഭയില്‍ കീറിയെറിഞ്ഞു



timely news image

തിരുവനന്തപുരം: പത്രമാരണനിയമം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. നിയന്ത്രിക്കാനല്ല ,സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ മറുപടി നല്‍കി. വാര്‍ത്തയ്ക്കായി മൊബൈല്‍ ആപ്പ് എര്‍പ്പെടുത്തും. ഉത്തരവില്‍ യുക്തമായ ഭേദഗതിയും വരുത്തും. സര്‍ക്കുലര്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കുലര്‍ സഭയില്‍ കീറിയെറിഞ്ഞു.



Kerala

Gulf


National

International