അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയിtimely news image

തുടർച്ചയായ ആറാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. സർക്കുലറിൽ യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ നിയമസഭയിൽ വിശദീകരിച്ചു. മാധ്യമ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത്  ജനാധിപത്യ വിരുദ്ധമെന്നും ഉത്തരവ് പിൻവലിക്കണ മെന്നും അടിയന്തിര പ്രമേയം നോട്ടീസിന് അനുമതി ചോദിച്ച് കെ.സി ജോസഫ് പറഞ്ഞു. എന്നാൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.Kerala

Gulf


National

International