കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്



timely news image

കെഎസ്ആർടിസിയിലെ മുഴുവൻ എംപാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ ഉത്തരവ്. പത്ത് വർഷത്തിൽ താഴെ സർവീസ് ഉള്ളവരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിൻ പ്രകാരം നാലായിരത്തിലേറെപ്പേർ സർവീസിൽ നിന്ന് പുറത്താകും. ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ കെഎസ്ആർടിസിയിൽ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടുന്നുണ്ട്. ഏഴായിരത്തോളം ആളുകളാണ് കെഎസ്ആർടിസിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. 



Kerala

Gulf


National

International