ഒടിയനിലെ മോഹൻലാലിന്‍റെ പാട്ടെത്തിtimely news image

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്‍റെ ഒടിയൻ. ചിത്രത്തിനെ സംബന്ധിക്കുന്ന എല്ലാ വാർത്തകളും വളരെ ആകാംക്ഷയോടെയാണ് അവർ വരവേൽക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാൽ ആലപിച്ച രണ്ടാമത്തെ ഗാനം പുറത്തു വിട്ടിരിക്കുകയാണ്. "എനൊരുവൻ മുടിയഴിച്ചിങ്ങാടണ്" എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഗാനത്തിന്‍റെ ലിറിക് വിഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. ആനന്ദവും അനുരാഗവും കൈ ചേർത്തു പിടിച്ചു പാടുന്ന പാട്ടാണിതെന്നു തുടക്കത്തിൽത്തന്നെ ഒടിയൻ പറയുന്നുണ്ട്.  നാടൻ പാട്ടിന്‍റെ ശൈലിയിലുള്ള ഗാനത്തിന്‍റെ ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനാണ്. പ്രഭാവർമയുടേതാണ് വരികൾ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡിസംബർ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. Kerala

Gulf


National

International