പ്രളയ ദുരിതാശ്വാസം: കേരളത്തിനു 3048 കോടി കേന്ദ്ര സഹായംtimely news image

ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസത്തിനായ കേന്ദ്രത്തിനു കേരളത്തിന്‍റെ സഹായം. 3048 കോടി രൂപ ധനസഹായം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗം തീരുമാനിച്ചു.ആഭ്യന്തരമന്ത്രിയെ കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി, കൃഷിമന്ത്രി രാധാമോഹന്‍സിംഗ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച സെക്രട്ടിതല സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹായ പ്രഖ്യാപനം. കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്,നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ‌പ് പ്രഖ്യാപിച്ച 600 കോടി ഉൾപ്പെടുത്തിയാണോ ഈ പ്രഖ്യാപനമെന്നു വ്യക്തമല്ല.Kerala

Gulf


National

International