ഗ്ലോബല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഇഫക്‌ടീവ്‌ പേരന്റിംഗ്‌ ക്ലാസ്സ്‌ 9-ന്‌timely news image

തൊടുപുഴ : കോടിക്കുളം ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക്‌ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9-ന്‌ ഇഫക്‌ടീവ്‌ പേരന്റിംഗ്‌ ക്ലാസ്സ്‌ നടത്തും. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ തൊടുപുഴ ഹൈറേഞ്ച്‌ ഫുഡ്‌മാള്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ റിട്ട. ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ എം.പി.ജോസഫ്‌, അക്കാഡമിക്‌ അഡൈ്വസര്‍ ആഷ തോമസ്‌ ഫെന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള കാലഘട്ടത്തില്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. പ്രവേശനം സൗജന്യമാണ്‌. സ്‌കൂളുകളില്‍ കുട്ടികള്‍ പഠിക്കുന്ന മാതാപിതാക്കള്‍ സെമിനാറില്‍ പങ്കെടുത്താല്‍ ഉപകാരപ്രദമായിരിക്കുമെന്ന്‌ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.Kerala

Gulf


National

International