ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയിൽtimely news image

ഡൽഹി: ശബരിമലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.  ശബരിമലയിൽ ഇത്തരമൊരു നിരീക്ഷണ സമിതി പ്രായോഗികമല്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. കൂടാതെ,ഭരണഘടനാ ബെഞ്ചിന്‍റെ വിധി നടപ്പാക്കുന്നത് സംബന്ധിച്ച ഹർജികൾ ഹൈക്കോടതിയല്ല, സുപ്രീം കോടതിയാണ് പരിഗണിയ്ക്കേണ്ടതെന്നും സർക്കാർ വാദിക്കുന്നു. അതേസമ‍യം, നിരീക്ഷക സമിതി ഈ ആഴ്ച റിപ്പോർ‍ട്ട് സമർപ്പിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.  ശബരിമല യുവതി പ്രവേശ വിധിയെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുക്കുകയും പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയ്ക്ക് രൂപം നൽകിയത്. ജസ്റ്റിസുമാരായ പി.ആർ രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി എ. ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ.Kerala

Gulf


National

International