സൗദിയിലും വിമാന യാത്രക്കാരുടെ ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്timely news image

റിയാദ്: സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഈ നിയന്ത്രണം നിലവിലുണ്ട്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളം അധികൃതര്‍ സൗദിയില്‍ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലഗേജില്‍ പവര്‍ ബാങ്ക് പാടില്ലെങ്കിലും ഹാന്റ് ബാഗില്‍ ഇവ കൊണ്ടുപോകുന്നതിന് തടസമില്ല.Kerala

Gulf


National

International