കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സബീന ജേക്കബ് അന്തരിച്ചുtimely news image

തിരുവനന്തപുരം:കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സബീന ജേക്കബ് അന്തരിച്ചു. 62 വയസായിരുന്നു. സ്റ്റേറ്റ് സീനിയർ വിമൻസ് ടീം സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സണും ആയിരുന്ന ഇവർ 1977 മുതൽ 1981 വരെ കേരള  വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. കേരള സർവകലാശാലയെ മൂന്ന് വർഷം പ്രതിനിധീകരിച്ച സബീന തിരുവനന്തപുരം ജില്ലയുടെയും പിന്നീട് കേരള സ്റ്റേറ്റ് വിമൻസ് ക്രിക്കറ്റ്‌ അസോസിയേഷന്‍റെയും സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐ വിമൻസ് ക്രിക്കറ്റ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ അഞ്ചു വർഷമായി സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ് പ്രൊഫസർ ടിറ്റോ കെ. ചെറിയാന്‍റെ ഭാര്യയാണ്. സബീന ജേക്കബിന്‍റെ മൃതദേഹം തിങ്കളാഴ്ച  കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കോട്ടയം പാണംപടി പള്ളിയിൽ നടക്കും.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ