ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK), പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട്timely news image

ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK), പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നല്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച "സഹോദരന് ഒരു വീട്" പാർപ്പിട പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് , ആദ്യ വീടിന്റെ തറക്കല്ലിടീൽ അസോസിയേഷൻ രക്ഷാധികാരിയും ഇടുക്കി MP യുമായ അഡ്വ. ജോയ്‌സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിക്കപ്പെട്ടു. ഇടുക്കി, തടിയമ്പാട് സ്വദേശി ജോമോൻ ജോർജിനാണ് ആദ്യ വീട് നിർമ്മിച്ച് നൽകുന്നത്. ചടങ്ങിൽ വച്ച്, ഇടുക്കി ജില്ലയിൽ തുടർച്ചയായി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു MP അഡ്വ.ജോയ്‌സ് ജോർജ് ഇടുക്കി അസോസിയേഷൻ കുവൈറ്റിന് അകമഴിഞ്ഞ നന്ദി അറിയിച്ചു. വാഴത്തോപ്പ് പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി റിൻസി സിബി, മുൻ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി ആൻസി തോമസ്, ഇടുക്കി അസോസിയേഷൻ മുൻ ജോയിന്റ് ട്രഷറർ ശ്രീ സനിൽ ജോസ് , മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ റോയ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..Kerala

Gulf


National

International