അധോലോക ഭീഷണിയുണ്ടെന്ന് നടി ലീനയുടെ മൊഴി, പൊലീസ് സംരക്ഷണം തേടിtimely news image

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ നടി ലീന മരിയ പോൾ പൊലീസിന് മൊഴി നൽകി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ലീന പറഞ്ഞു. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരിലാണ് ഭീഷണിയെന്നും മൊഴിയിൽ പറയുന്നു. കൊ​ച്ചി​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു മൊ​ഴി ന​ൽ​ക​ൽ. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ കൊ​ച്ചി​യി​ൽ എ​ത്തി​യ ന​ടി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​മ്പാ​കെ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നുവെന്നാ​ണ് റിപ്പോർ‌ട്ട്.  ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള എറണാകുളം പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്തത്. പണം ആവശ്യപ്പെട്ട് മുംബൈ അധോലോകത്ത് നിന്നും തനിക്ക് പല തവണ ഭീഷണി കോളുകൾ വന്നിരുന്നുവെന്നാണ് ലീന പറയുന്നത്. രവി പൂജാരിയുടെ പേരിൽ 25 കോടി ആവശ്യപ്പെട്ടായിരുന്നു ഫോൺ കോളുകൾ. പണം നൽകാൻ ലീന വിസമ്മതിച്ചു. വീണ്ടും കോളുകൾ വന്നതോടെ, ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതിയും നൽകി. ഇതിനോടുള്ള പ്രതികാരമാണ് തന്‍റെ സ്ഥാപനത്തിനു നേരെ നടന്ന അക്രമണം എന്നാണ് ലീന പൊലീസിനോടു പറഞ്ഞത്.Kerala

Gulf


National

International