അയ്യപ്പജ്യോതി ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരിക മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് ടി.പി.സെന്‍കുമാര്‍timely news image

തിരുവനന്തപുരം: അയ്യപ്പജ്യോതി ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരിക മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് ടി.പി.സെന്‍കുമാര്‍. മൂല്യ സംരക്ഷണത്തിന് വേണ്ടിയാണ് അയ്യപ്പജ്യോതിയില്‍ അണി ചേരുന്നത്. സ്വതന്ത്ര അഭിപ്രായം എപ്പോഴും പറയുന്ന ആളാണ് താനെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇത് അംഗീകരിക്കുന്നവരോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രളയദുരിതത്തില്‍പ്പെട്ട ഒരുപാട് പേര്‍ ഇപ്പോഴും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. ഇവര്‍ക്ക് വീടൊരുക്കയാണ് വേണ്ടതെന്നും വനിത മതില്‍ തീര്‍ക്കുകയല്ല വേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു.Kerala

Gulf


National

International