പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പൊലീസിനെ ബലിയാടാക്കി കളക്റ്ററെ രക്ഷിക്കാൻ നീക്കമെന്ന് പരാതിtimely news image

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന് പരാതി. ഇതു സംബന്ധിച്ച പരാതി എസ്.പിമാരുടെയും ഡിവൈ.എസ്.പിമാരുടെയും സംഘടനയായ പൊലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷനാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍റെ തെളിവെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് പൊലീസിന്‍റെ പരാതി.  വെടിക്കെട്ടിന് അനുമതി നല്‍കിയതിനെ ചൊല്ലി പൊലീസും കൊല്ലം ജില്ലാ ഭരണകൂടവും തമ്മില്‍ തുടക്കം മുതലെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് അന്നു ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോഴും പൊലീസിന് മേല്‍ കുറ്റം ആരോപിച്ച് അന്നത്തെ കൊല്ലം കളക്റ്ററായിരുന്ന ഷൈനാമോള്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ നീക്കമെന്നാണ് ആക്ഷേപം. ജസ്റ്റിസ് പി.എസ്‌ ഗോപിനാഥൻ അധ്യക്ഷനായ പുറ്റിങ്ങൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്‍റെ അവസാന സിറ്റിങ് മാസം 31ന് നടക്കും. 2016 ഏപ്രിൽ 10നു ഉണ്ടായ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ 110 പേരുടെ ജീവനാണ് നഷ്ടമായത്.Kerala

Gulf


National

International