സംസ്‌കാരസാഹിതി ശില്‍പ്പശാലtimely news image

  തൊടുപുഴ : സംസ്‌കാര സാഹിതി ഇടുക്കിജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍  (ശനി) തൊടുപുഴ ഡീപോള്‍ പബ്ലിക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശില്‍പ്പശാല നടത്തുമെന്ന്‌ പ്രസിഡന്റ്‌ നിഷ സോമന്‍ തെറ്റയില്‍, ജന.സെക്രട്ടറി ഹാപ്പി കെ വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. രാവിലെ 9.30-ന്‌ എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക്‌ തോമസ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. സിനിമാതാരം ടോണി, സംവിധായകന്‍ അവിര റബേക്ക, ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍, കെ പി സി സി നിര്‍വാഹക സമിതിയംഗം റോയി കെ പൗലോസ്‌, സംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി അനി വര്‍ഗീസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌, സണ്ണി കൂട്ടുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നിഷ സോമന്‍ അധ്യക്ഷത വഹിക്കും. നവോത്ഥാന മുന്നേറ്റം, ദേശീയ പ്രസ്ഥാനങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. മാത്യു കുഴല്‍നാടന്‍ പ്രഭാഷണം നടത്തും. അഡ്വ. ജോസ്‌ പാലിയത്ത്‌, വൈശാഖ്‌ മോഹന്‍, എം.വി. പൗലോസ്‌ എന്നിവരടങ്ങുന്ന പ്രസീഡിയം ചര്‍ച്ച നിയന്ത്രിക്കും. നവോത്ഥാനവും സമകാലീന സംഭവങ്ങളും എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ ജോസ്‌ കോനാട്ട്‌ പ്രഭാഷണം നടത്തും. ഷേര്‍ളി ജോസഫ്‌, എം.എം. പീറ്റര്‍ എന്നിവരായിരിക്കും പ്രസീഡിയം. എ.ഐ.സി.സി. റിസര്‍ച്ച്‌ കോര്‍ഡിനേറ്റര്‍ ഡോ. സരിന്‍ ഇന്ത്യ നെഹ്‌റുവിനെ കണ്ടെത്തുന്നു എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. മിനി പ്രിന്‍സ്‌, എം.ഐ. സുകുമാരന്‍, ഒ.എസ്‌. മാത്യു എന്നിവരായിരിക്കും പ്രസീഡിയം. സംസ്‌കാര സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി. പ്രദീപ്‌കുമാര്‍ സംഘടനാ ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം 4-ന്‌ നടക്കുന്ന സമാപനസമ്മേളനം സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ റോയി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. യൂത്ത്‌ കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌, രാജമ്മ രാജന്‍, സിജോ പുല്ലന്‍, ഹാപ്പി കെ വര്‍ഗീസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.Kerala

Gulf


National

International