സീതാ ലവേഴ്‌സ്‌ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മ പുതുവത്സരാഘോഷം ഗോകുലം ബാലഭവനില്‍timely news image

തൊടുപുഴ : ഒണ്‍ലി ഫോര്‍ സീത ലവേഴ്‌സ്‌ ഫെയ്‌സ്‌ ബുക്ക്‌ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍  (ശനി) തൊടുപുഴ ഗോകുലം ബാലഭവനില്‍ വച്ച്‌ പുതുവത്സരാഘോഷം നടത്തുമെന്ന്‌ ചീഫ്‌ കോ ഓര്‍ഡിനേറ്റര്‍ കെ.എം. ശ്രീജാമോള്‍, കണ്‍വീനര്‍ ഷിജി മുംബൈ എന്നിവര്‍ അറിയിച്ചു. രാവിലെ 9.30-ന്‌ സീരിയല്‍ സംവിധായകന്‍ എ.എം. നസീറും ലേഡി സൂപ്പര്‍സ്റ്റാര്‍ സ്വാസിക വിജയും ചേര്‍ന്ന്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ദീനദയാ സോവാട്രസ്റ്റ്‌ ചെയര്‍മാന്‍ പി.എന്‍.എസ്‌. പിള്ള അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ആര്‍. അജി, എസ്‌ പത്മഭൂഷണ്‍, സീരിയല്‍ രംഗത്തുള്ള ബിനു കെ പുന്നൂസ്‌, ഗിരീഷ്‌ കോന്നി, രാജേഷ്‌ പുത്തന്‍പുരയ്‌ക്കല്‍, രാജീവ്‌ മങ്കൊമ്പ്‌, വിവിധ സംഘടനാ ഭാരവാഹികളായ മുഹമ്മദ്‌ ഷെഫീഖ്‌, അരുണ്‍ മോഹന്‍, വിദ്യാ വിജയന്‍, സജിത കുമാരന്‍, കെ.എം. ശ്രീജാമോള്‍, എസ്‌. സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ കലാപരിപാടികളും നടക്കും.Kerala

Gulf


National

International