പാലിയത്ത് കൃഷ്ണൻ എന്നും കോൺഗ്രസിനൊപ്പം ..timely news image

      കരിമണ്ണൂർ :വയസ്സ് 94  പിന്നിടുമ്പോഴും  മനസ്സിൽ  കോൺഗ്രസ് വിചാരവുമായി  ഒരു സ്വാതന്ത്ര്യ സമര  സേനാനി ,കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ  നെയ്യശ്ശേരി  പാലിയത്ത്  കൃഷ്ണനാണ്  അന്നും ഇന്നും  കോൺഗ്രസ് ചിന്തയുമായി ജീവിക്കുന്നത് .കോൺഗ്രസിന്റെ  ജന്മദിനം  ഇന്നലെ ആഘോഷിക്കുമ്പോൾ  കൃഷ്ണേട്ടനും ഏറെ സന്തോഷത്തോടെയാണ്  ഈ ദിനത്തെ ഓർക്കുന്നത്  . ഓർമ്മക്കുറവുണ്ടെങ്കിലും കോൺഗ്രസ് എന്ന് കേൾക്കുമ്പോൾ പഴയ സമര കാലഘട്ടത്തിലെ ഒരു മുദ്രാവാക്യം നമ്മുക്ക് ശ്ലോക രൂപേണ തോന്നുംവിധം ചൊല്ലും. പത്രം വായന രാവിലത്തെ ദിനചര്യയിൽ മുൻപന്തിയിലാണ്. ഓർമ്മക്കുറവുള്ളതിനാൽ ദിവസേന പത്രം വേണമെന്ന ആഗ്രഹമേയുള്ളു പത്രമില്ലാത്ത ദിവസമാണെങ്കിലും പത്രം വേണമെന്ന നിർബന്ധത്തിൽ വീട്ടുകാർ മുൻവശത്തെ ടീ പോയിൽ തലേന്നത്തെ പത്രമാണെങ്കിലും ഇട്ടിരിക്കും. പഴയ നെൽകൃഷി ഇപ്പോഴും അദ്ദേഹത്തിന് ഹരമാണ്.അതിനാൽ ദിവസവും കൊയ്യാറായോയെന്ന് മകനോട് ചോദിക്കും. മാതാവ് ചെറുപ്പത്തിലെ [ ഒന്നര വയസുള്ളപ്പോൾ ] മരിച്ചു.പിതാവിനെ ഭയങ്കര പേടിയായിരുന്നു. പഴയ ആശാൻ കളരിയും പിന്നീട് കരിമണ്ണൂർ സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചതായും സ്കൂൾ കാലഘട്ടത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കുന്നതിനായി വീട്ടിൽ മണക്കാടുള്ള പെങ്ങളുടെ വീട്ടിൽ പോകുകയാണെന്ന കള്ളം പറഞ്ഞാണ് പോകുക. അന്ന് രാത്രിയിൽ പെങ്ങളുടെ വീട്ടിൽ കഴിയും. ഇപ്പോഴുള്ള നേതാക്കളെ പോലെ പ്രസംഗരീതി അദ്ദേഹത്തിനില്ല. പകരം  റോഡ്, തോട് എന്നിവിടങ്ങൾ ശുചിയാക്കുക എന്ന പ്രവർത്തനരീതിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പഴയകാല നേതാക്കൾ  അദ്ദേഹത്തിന് കോൺഗ്രസ് ദിനത്തിൽ വീട്ടിലെത്തി ഹാരാർപ്പണം, പൊന്നാട എന്നിവ അണിയിക്കാറുണ്ട്.തൊടുപുഴയിൽ പി.ടി.തോമസ് ഉണ്ടായിരുന്ന സമയത്ത് വീട്ടിൽ വരാറുണ്ടെന്ന് അദ്ദേഹം ഓർക്കുമ്പോൾ പറയാറുള്ളതായി മകൻ ഗംഗാധരൻ പറഞ്ഞു. ഭാര്യ നേരത്തെ മരിച്ചു. മക്കൾ മൂന്നു പേരാണുള്ളത്. ശാന്ത [ റിട്ട. ടീച്ചർ ],ഗംഗാധരൻ [കൃഷി ]  ഷാജു [ ന്യൂയോർക്ക്]. പ്രായം ഏറെയായെങ്കിലും  ഇപ്പോഴും  കോൺഗ്രസിന്റെ  കാര്യം പറയുമ്പോൾ  കൃഷ്ണേട്ടന്  നൂറു നാവാണ് .സ്ഥാനമാനങ്ങൾ ഒന്നും ആഗ്രഹിക്കാതെ  കോൺഗ്രസിനെ നെഞ്ചിലേറ്റി  ജീവിച്ച  ഇവരൊക്കെ  പുതിയതലമുറ  പൊതുപ്രവർത്തകർക്കു  അത്ഭുതമാണ് .സ്ഥാനത്തേക്കാൾ രാജ്യത്തിന്റെ  കെട്ടുറപ്പാണ് ഇവരെപ്പോലുള്ള  കോൺഗ്രസ്  പ്രവർത്തകർ  ആഗ്രഹിച്ചത് . പാലിയത്ത്  കൃഷ്ണൻ  എന്നും  കോൺഗ്രസിനൊപ്പം ..     കരിമണ്ണൂർ :വയസ്സ് 94  പിന്നിടുമ്പോഴും  മനസ്സിൽ  കോൺഗ്രസ് വിചാരവുമായി  ഒരു സ്വാതന്ത്ര്യ സമര  സേനാനി ,കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ  നെയ്യശ്ശേരി  പാലിയത്ത്  കൃഷ്ണനാണ്  അന്നും ഇന്നും  കോൺഗ്രസ് ചിന്തയുമായി ജീവിക്കുന്നത് .കോൺഗ്രസിന്റെ  ജന്മദിനം  ഇന്നലെ ആഘോഷിക്കുമ്പോൾ  കൃഷ്ണേട്ടനും ഏറെ സന്തോഷത്തോടെയാണ്  ഈ ദിനത്തെ ഓർക്കുന്നത് .       . ഓർമ്മക്കുറവുണ്ടെങ്കിലും കോൺഗ്രസ് എന്ന് കേൾക്കുമ്പോൾ പഴയ സമര കാലഘട്ടത്തിലെ ഒരു മുദ്രാവാക്യം നമ്മുക്ക് ശ്ലോക രൂപേണ തോന്നുംവിധം ചൊല്ലും. പത്രം വായന രാവിലത്തെ ദിനചര്യയിൽ മുൻപന്തിയിലാണ്. ഓർമ്മക്കുറവുള്ളതിനാൽ ദിവസേന പത്രം വേണമെന്ന ആഗ്രഹമേയുള്ളു പത്രമില്ലാത്ത ദിവസമാണെങ്കിലും പത്രം വേണമെന്ന നിർബന്ധത്തിൽ വീട്ടുകാർ മുൻവശത്തെ ടീ പോയിൽ തലേന്നത്തെ പത്രമാണെങ്കിലും ഇട്ടിരിക്കും. പഴയ നെൽകൃഷി ഇപ്പോഴും അദ്ദേഹത്തിന് ഹരമാണ്.അതിനാൽ ദിവസവും കൊയ്യാറായോയെന്ന് മകനോട് ചോദിക്കും. മാതാവ് ചെറുപ്പത്തിലെ [ ഒന്നര വയസുള്ളപ്പോൾ ] മരിച്ചു.പിതാവിനെ ഭയങ്കര പേടിയായിരുന്നു. പഴയ ആശാൻ കളരിയും പിന്നീട് കരിമണ്ണൂർ സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചതായും സ്കൂൾ കാലഘട്ടത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കുന്നതിനായി വീട്ടിൽ മണക്കാടുള്ള പെങ്ങളുടെ വീട്ടിൽ പോകുകയാണെന്ന കള്ളം പറഞ്ഞാണ് പോകുക. അന്ന് രാത്രിയിൽ പെങ്ങളുടെ വീട്ടിൽ കഴിയും. ഇപ്പോഴുള്ള നേതാക്കളെ പോലെ പ്രസംഗരീതി അദ്ദേഹത്തിനില്ല. പകരം  റോഡ്, തോട് എന്നിവിടങ്ങൾ ശുചിയാക്കുക എന്ന പ്രവർത്തനരീതിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പഴയകാല നേതാക്കൾ  അദ്ദേഹത്തിന് കോൺഗ്രസ് ദിനത്തിൽ വീട്ടിലെത്തി ഹാരാർപ്പണം, പൊന്നാട എന്നിവ അണിയിക്കാറുണ്ട്.തൊടുപുഴയിൽ പി.ടി.തോമസ് ഉണ്ടായിരുന്ന സമയത്ത് വീട്ടിൽ വരാറുണ്ടെന്ന് അദ്ദേഹം ഓർക്കുമ്പോൾ പറയാറുള്ളതായി മകൻ ഗംഗാധരൻ പറഞ്ഞു. ഭാര്യ നേരത്തെ മരിച്ചു. മക്കൾ മൂന്നു പേരാണുള്ളത്. ശാന്ത [ റിട്ട. ടീച്ചർ ],ഗംഗാധരൻ [കൃഷി ]  ഷാജു [ ന്യൂയോർക്ക്]. പ്രായം ഏറെയായെങ്കിലും  ഇപ്പോഴും  കോൺഗ്രസിന്റെ  കാര്യം പറയുമ്പോൾ  കൃഷ്ണേട്ടന്  നൂറു നാവാണ് .സ്ഥാനമാനങ്ങൾ ഒന്നും ആഗ്രഹിക്കാതെ  കോൺഗ്രസിനെ നെഞ്ചിലേറ്റി  ജീവിച്ച  ഇവരൊക്കെ  പുതിയതലമുറ  പൊതുപ്രവർത്തകർക്കു  അത്ഭുതമാണ് .സ്ഥാനത്തേക്കാൾ രാജ്യത്തിന്റെ  കെട്ടുറപ്പാണ് ഇവരെപ്പോലുള്ള  കോൺഗ്രസ്  പ്രവർത്തകർ  ആഗ്രഹിച്ചത് .Kerala

Gulf


National

International