ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിtimely news image

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല നിരാഹാര സമരം നടത്തി വന്നിരുന്ന ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതോടെയാണ് ശോഭയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരാഹരത്തിന്‍റെ ഒമ്പതാം ദിവസം പൊലീസ് ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സമരപന്തലിലെത്തി ശോഭയെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതോടെ പൊലീസ് ഇടപെടുകയായിരുന്നു. ശോഭയ്ക്ക് പകരം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ നിരാഹാര സമരം തുടരും. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയാണ് ബിജെപി സമരം നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ പെണ്‍സിംഹവും വര്‍ത്തമാന കാലത്തിലെ ഝാന്‍സി റാണിയുമാണ്. അതുകൊണ്ടാണ് അവര്‍ക്ക് പത്ത് ദിവസം നിരാഹാരം കിടക്കാന്‍ കഴിഞ്ഞതെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.Kerala

Gulf


National

International