പ്രളയ കാഴ്ചകളൊരുക്കി മിഴി 2018’ ഫോേട്ടാ പ്രദർശനം തുടങ്ങിtimely news image

തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെൻറർ കാർഷിക മേളയിൽ പ്രളയ കാഴ്ചകളൊരുക്കി ഇടുക്കി പ്രസ്ക്ലബ് നേതൃത്വത്തിൽ പ്രസ് ഫോേട്ടാഗ്രാഫർമാരുടെ ഫോേട്ടാ പ്രദർശനം. ഒഴുകിയെത്തിയ മരണ മുഖത്ത് കാമറയുടെയും പേനയുടെയും സമാനതകളില്ലാത്ത ഇടപെടലുകളുടെ വാതായനങ്ങൾ തുറന്ന് മാധ്യമ പ്രവർത്തകർ നടത്തിയ ‘പോരാട്ട’മാണ് ചിത്രങ്ങളിലൂടെ കാണികൾക്ക് മുമ്പാകെ തുറന്നിട്ടുള്ളത്. പ്രളയ ഭൂമിയിലേക്ക് കുതിച്ച ഫോേട്ടാഗ്രാഫർമാർ വഴികാട്ടികളായും രക്ഷകരായും സ്വജീവൻ പണയപ്പെടുത്തി പകർത്തിയ ദുരന്ത ദൃശ്യങ്ങളാണ് ഇവയിൽ മുഖ്യം. സാമൂഹിക പ്രതിബദ്ധതയോടെ മേള സ്റ്റാളിൽ ഒരുക്കിയ പ്രദർശനം ജില്ല കലക്ടർ കെ. ജീവൻബാബു ഉദ്ഘാടനം ചെയ്തു. ജനുവരി അഞ്ചുവരെയാണ് പ്രദർശനം. ‘മിഴി’ എന്ന പേരിൽ ജില്ലയിലെ പ്രസ് ഫോേട്ടാഗ്രാഫർമാരുടെ ഫോേട്ടാ പ്രദർശനം ഇത് മൂന്നാം വട്ടമാണ്. പ്രസ്ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ്, ട്രഷറർ എയ്ഞ്ചൽ എം. ബേബി, ഫോേട്ടാ പ്രദർശന സംഘാടക സമിതി ജോ. കൺവീനർമാരായ ബാബു സൂര്യ, ബിബിൻ സേവ്യർ, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന കമ്മിറ്റി അംഗം ബാസിത് ഹസൻ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജെ. ജേക്കബ്, ജോസി ജേക്കബ്, ബ്ലയിസ് ജി. വാഴയിൽ, മഹാറാണി ജനറൽ മേനജർ നിയാസ് എന്നിവർ സംബന്ധിച്ചു.     Kerala

Gulf


National

International