വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായുള്ള യുഡിഎഫിന്റെ വനിതാ സംഗമത്തിന് തുടക്കമായിtimely news image

തിരുവനന്തപുരം: യുഡിഎഫിന്റെ വനിതാ സംഗമത്തിന് തുടക്കമായി. വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായാണ് യുഡിഎഫ് വനിതാ സംഗമം നടത്തുന്നത്. പതിമൂന്ന് ജില്ലകളിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിന് മുന്നിലുമാണ് യുഡിഎഫിന്റെ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നേതാക്കള്‍ നേതൃത്വം നല്‍കും. യുഡിഎഫിന്റെയും ഘടകക്ഷികളായ ആറ് സംഘടനകളുടെയും വനിതാസംഘടനകളാണ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നത്. ഓരോ ജില്ലയിലും ആയിരത്തില്‍ അധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ശബരിമലയുടെ പേരില്‍ സിപിഐഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരാണ് വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയര്‍മാന്‍ ലതികാ സുഭാഷ് അറിയിച്ചു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലില്‍ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവും ഭീഷണിയും വ്യാപകമായി നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.Kerala

Gulf


National

International