ക്രമസമാധാന നില തകർന്നു; അക്രമങ്ങൾ അടിച്ചമർത്തുന്നതിൽ സർക്കാർ പൂർണ പരാജയം: ചെന്നിത്തലtimely news image

കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും അക്രമങ്ങൾ അടിച്ചമർത്തുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥിതി വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഒരു പാർട്ടി സെക്രട്ടറിയുടെ നിലയിലേക്ക് അദ്ദേഹം താഴുന്നു. കലാപത്തിനു ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം.  കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ചേർന്ന് കേരളത്തെ തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിനെ കേരളത്തിൽ ശക്തിപ്പെടുത്തുകയാണ് സിപിഎം അജണ്ടയെന്നും സർക്കാരിനെ എതിർക്കുന്നവരെയെല്ലാം സംഘപരിവാർ ആക്കി മാറ്റുന്നെന്നും ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസുകാരും സിപിഎമ്മുകാരും ചേര്‍ന്ന് ആരാധനാലയങ്ങള്‍ പോലും നശിപ്പിക്കുന്നു. അക്രമങ്ങൾ കാരണം വിനോദ സഞ്ചാരികൾ എത്താത്ത അവസ്ഥയുണ്ടാകുന്നു. സാധാരണക്കാരായ ജനങ്ങൾക്കാണ് ഇതുകൊണ്ടു നാശം. എന്നാല്‍ എല്ലാറ്റിനും ഇരയാകുന്നത് സാധാരണക്കാരാണ്.ഈ മാസം 8,9 തിയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് ഹര്‍ത്താല്‍ ആക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.Kerala

Gulf


National

International