ലോകം വിരൽത്തുമ്പിൽ ; ഫ്രാൻസീസ് മാർപാപ്പായുടെ ചിത്രങ്ങൾ വൈറലാകുന്നുtimely news image

വത്തിക്കാൻ: ചൂണ്ടുവിരല്‍ത്തുമ്പില്‍ ഫുട്ബോള്‍ കറക്കുന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ചിത്രങ്ങള്‍ വൈറല്‍. ആഴ്ചയിലൊരിക്കല്‍ നടക്കാറുള്ള മാര്‍പാപ്പയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്കിടെയുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ശനിയാഴ്ച പരിപാടിക്കിടെ ക്യൂബയില്‍ നിന്നുള്ള കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു കലാകാരന്‍ വിരല്‍ത്തുമ്പില്‍ കറക്കിയ പന്തുമായി മാര്‍പാപ്പയ്ക്ക് സമീപത്തെത്തി. മൂന്നു സെക്കന്റോളം പന്ത് കറക്കി മാര്‍പാപ്പയുടെ വിരല്‍ത്തുമ്പില്‍ വെച്ചു കൊടുത്തു.  മാര്‍പാപ്പ അത് ആസ്വദിക്കുകയും ചെയ്തു. അവിടെയെത്തിയവരെയെല്ലാം സന്തോഷവാന്മാരാക്കിയെന്ന് മാത്രമല്ല ഇതിന്‍റെ ചിത്രങ്ങള്‍ ഞൊടിയിടയിലാണ് പ്രചരിച്ചത്.Kerala

Gulf


National

International