ദേശീയ പണിമുടക്ക്: ശബരിമല സർവീസുകൾ മുടങ്ങില്ലെന്ന് കെഎസ്ആർടിസിtimely news image

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസങ്ങളായ 8, 9 തീയതികളിലും ശബരിമല സ്പെഷ്യൽ സർവീസുകൾ മുടങ്ങില്ലെന്നാവർത്തിച്ച് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. പമ്പയിലേക്കും തിരിച്ചും ബസുകൾ ഉണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. എല്ലാ ഡിപ്പോകളിൽ നിന്നും ബസുകൾ സർവീസ് നടത്തും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ബസുകൾ ഉണ്ടാകും. ചെങ്ങന്നൂർ, കുമളി, കോട്ടയം, എറണാകുളം ബസ് സ്റ്റേഷനുകളിലേക്കാണ് കൂടുതൽ സർവീസുകൾ ഉണ്ടായിരിക്കുകയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ നയങ്ങൾ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.Kerala

Gulf


National

International