ഐ എന്‍ എല്‍ ഇടത് മന്ത്രിസഭയിലേക്ക്; ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയായിtimely news image

കോഴിക്കോട് : ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഐ എന്‍ എല്‍ ഇടതുമുന്നണിയില്‍ ഇടംപിടിച്ചു. ഇടത് മുന്നണി പ്രവേശനം സാധ്യമായതോടെ മന്ത്രിസഭാ പ്രാതിനിധ്യത്തിന് പുതിയ തന്ത്രങ്ങളൊരുക്കുകയാണ് ഐ.എന്‍.എല്‍. രണ്ടു എം.എല്‍.എമാരുടെ പിന്തുണയുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് അടുത്തമാസം ഐ.എന്‍.എല്ലില്‍ ലയിക്കും. ലയന ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായി. ഇടതുമുന്നണിയിലെ സ്വതന്ത്ര മുസ്ലിം എം.എല്‍.എമാരെ ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് മുന്നണിയുണ്ടാക്കാന്‍ നേരത്തെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് രണ്ടു എം.എല്‍.എമാരുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ ഐ.എന്‍.എല്‍ ലയനം. ഇരുപാര്‍ട്ടികളും തമ്മില്‍ ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ്, എന്നിവര്‍ക്ക് ഇടതുമുന്നണിയില്‍ നേരിട്ടു പ്രവേശനം ലഭിക്കകയും ചെയ്യും. അടുത്തമാസം കോഴിക്കോട് വച്ചാണ് ലയന സമ്മേളനം നടക്കുക.Kerala

Gulf


National

International