ലോകബാങ്ക് പ്രസിഡന്‍റ് ജിം യോഗ് കിം രാജിവച്ചുtimely news image

വാഷിംഗ്ടൺ: ലോകബാങ്ക് പ്രസിഡന്‍റ് ജിം യോഗ് കിം രാജിവച്ചു. കാലാവധി തീരാൻ നാലുവർഷത്തോളം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. രാജിയുടെ കാരണമെന്താണെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല. ലോകബാങ്കിന്‍റെ തലപ്പത്ത് രണ്ടു തവണയായി ആറു വർഷത്തെ സേവനത്തിന് ശേഷമാണ് യോഗ് കിം രാജിവച്ചത്. യോംഗ് കിമ്മിന്‍റെ ഫെബ്രുവരി ഒന്നു മുതൽ രാജി പ്രാബല്യത്തിൽ വരും. ഇടക്കാല പ്രസിഡന്‍റായി ലോകബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റലീന ജോർജീവയെ നിയമിച്ചു. 2012 ജൂലൈ ഒന്നിനാണ് ലോകബാങ്കിന്‍റെ പ്രസിഡന്‍റായി കിം ആദ്യമായി ചുമതലയേറ്റത്. 2017 ജൂലൈയിൽ രണ്ടാംവട്ടവും കിം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് കിമ്മിന്‍റെ പേര് മാത്രമേ നാമനിർദേശം ചെയ്യപ്പെട്ടിരുന്നുള്ളു. എന്നാൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാതെ സ്ഥാനമൊഴിയാനായിരുന്നു കിമ്മിന്‍റെ തീരുമാനം. ലോകബാങ്ക് പ്രസിഡന്‍റാകുന്നതിന് മുൻപ് കിം യുഎസ് വിദ്യാഭ്യാസ സ്ഥാപനമായ ഡാർമത്ത് കോളെജിൽ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.  Kerala

Gulf


National

International