സൗദി വിദേശ നിക്ഷേപത്തില്‍ വര്‍ധനവ്timely news image

റിയാദ്: സൗദിയിലെ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്‌ററ് മുതല്‍ സെപ്തംബര്‍ വരെയുളള കണക്കുകള്‍ പ്രകാരമാണിത്.  വിദേശ നിക്ഷേപത്തില്‍ 59 ശതമാനം നേരിട്ടുള്ളതാണ്.  1410 ലക്ഷം റിയാലിന്റെ നിക്ഷേപം ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചു.  വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ധനവ് സാമ്പത്തിക വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര രംഗത്ത് സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിരതക്കുണ്ടായ സ്വീകാര്യതയാണ് വിദേശ നിക്ഷേപങ്ങളിലെ വര്‍ധനവ് കാണിക്കുന്നത്. ആഗോള വിപണിയില്‍ സാമ്പത്തിക  മാന്ദ്യം അനുഭവപ്പെടുമ്പോള്‍ സൗദിയിലേക്ക് വിദേശ നിക്ഷേപം വരുന്നത് ഗുണകരമാണ്. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍, സാമൂഹിക നവീകരണങ്ങള്‍, വന്‍കിട പദ്ധതികള്‍ എന്നിവയെല്ലാം  കൂടുതല്‍  വിദേശ നിക്ഷേപം  ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്  എന്നാണ് വിലയിരുത്തപ്പെടുന്നത്.Kerala

Gulf


National

International