പുതുവര്‍ഷം കൂടുതല്‍ നേട്ടവുമായി ദുബൈ വിമാനത്താവളംtimely news image

ദുബൈ:  പുതുവര്‍ഷം നേട്ടങ്ങളുടെ പുതിയ കണക്കുമായാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചെങ്കിലും വിവിധ കൗണ്ടറുകളില്‍ നടപടികള്‍ക്കായി യാത്രക്കാര്‍ കാത്തിരിക്കേണ്ട സമയം 45 ശതമാനം കുറഞ്ഞിരിക്കുന്നു. നവംബറില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത് 69 ലക്ഷം പേരാണ്.  കഴിഞ്ഞ വര്‍ഷം നവംബര്‍ വരെയുള്ള കാലയളവില്‍ യാത്ര ചെയ്തത് എട്ട് കോടിയിലധികം പേരാണെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം ശരാശരി 58 ലക്ഷം ബാഗേജുകളാണ് വിമാനത്താവളത്തിന്റെ 175 കിലോമീറ്റര്‍ നീളമുള്ള ബാഗേജ് സംവിധാനത്തിലൂടെ കടത്തി വിടുന്നത്. യാത്രക്കാരുടെയും ബാഗേജിന്റെയും വര്‍ധനവിനനുസരിച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുകയാണ് ചെയ്തതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അത്യാധുനിക സംവിധാനങ്ങളുള്ള ഓപ്പറേഷന്‍സ് സെന്ററും സ്മാര്‍ട്ട് ഗേറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതിക സേവനങ്ങളുമാണ് ഇതിന് സഹായമായത്. സ്മാര്‍ട്ട് ടണലുകളുടെ സേവനം വ്യാപിപ്പിക്കുന്നതോടെ കാത്തിരിപ്പ് സമയം ഇനിയും കുറയും. ലക്ഷ്യസ്ഥാനം ഇന്ത്യതന്നെ ദുബെെ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം ഇക്കുറിയും ഇന്ത്യ തന്നെയാണ്.  ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തിരിക്കുന്നത് ഇന്ത്യയിലേക്കാണ്.  നവംബറില്‍ മാത്രം 10,32,662 പേര്‍ ഇന്ത്യയിലേക്ക് പറന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും (509,446 യാത്രക്കാര്‍ ) മൂന്നാം സ്ഥാനത്ത് യു.കെ. യുമാണ് (466,459 പേര്‍ ). ദുബെെയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തിരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ കഴിഞ്ഞാല്‍ മുംബൈയും ഡല്‍ഹിയുമാണ്. ശരാശരി 1120 വിമാന സര്‍വീസുകള്‍ ദിവസവും ദുബെെയിലെ മൂന്ന് ടെര്‍മിനലുകളും വഴി നടക്കുന്നു.Kerala

Gulf


National

International