അഗ്സത്യാർകൂടം: ക്ഷേത്രത്തിന്‍റെയും പൂജയുടേയും പേരിൽ സ്ത്രീകളെ തടയാനാകില്ല; കെ രാജുtimely news image

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിൽ ക്ഷേത്രത്തിന്‍റെയും പൂജയുടേയും പേരിൽ സ്ത്രീകളെ തടയാനാകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു. ഈ വിഷയത്തിൽ കോടതി ഉത്തരവ് പാലിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഗസ്ത്യാർകൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധിയിൽ തന്നെ അഗസ്ത്യമലയിൽ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആർക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാൻ അവകാശമില്ലെന്നാണ് മന്ത്രി കെ.രാജുവിന്‍റെ വിശദീകരണം. ആദിവാസികൾ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. മലകയറാനെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സീസൺ അല്ലാത്തപ്പോഴും സ്ത്രീകൾക്ക് ഇവിടെ പ്രവേശിക്കുന്നതിന് വിലക്കുണ്ടാവില്ല. അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറുന്നതിനെതിരെ ആദിവാസി വിഭാഗം വൻപ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.Kerala

Gulf


National

International