ഷാര്‍ജയില്‍ പുതിയ പ്രകൃതിവാതക പ്ലാന്റ്‌timely news image

ഷാര്‍ജ:  പുതിയ പ്രകൃതിവാതക  പ്ലാന്റിന്റെ പ്രവര്‍ത്തനം ഷാര്‍ജയില്‍ ആരംഭിച്ചു. അല്‍ റഹ്മാനിയ പ്രദേശത്ത് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി സേവ 3.5 കോടി ദിര്‍ഹം ചെലവിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്.  ഷാര്‍ജയിലെ നിരവധി വാണിജ്യതാമസ കെട്ടിടങ്ങള്‍ക്ക് പ്ലാന്റിന്റെ സേവനം ലഭിച്ചുതുടങ്ങിയതായി സേവ ചെയര്‍മാന്‍ റാഷിദ് അല്‍ ലീം പറഞ്ഞു. അല്‍ സിയൂഹ്, അല്‍ വാഹ, അല്‍ സാഹിയ, അല്‍ ദൈദ്, ഖോര്‍ഫക്കാന്‍  തുടങ്ങിയ  പ്രദേശങ്ങളിലേക്ക് പ്ലാന്റില്‍നിന്നാകും വാതകമെത്തിക്കുക.  അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും ഉയര്‍ന്ന സാങ്കേതികതയുമാണ് പ്ലാന്റിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് റാഷിദ് അല്‍ ലീം വ്യക്തമാക്കി. എമിറേറ്റില്‍ പ്രകൃതിവാതകം ഉപയോഗിക്കുന്നത് 3,00,000ത്തിലധികം ആളുകളാണ്.  എല്‍.പി.ജി.  സിലിന്‍ഡറുകള്‍ക്ക് പകരം പ്രകൃതിവാതകത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി  പുതിയ പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International