അയോധ്യ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചുtimely news image

ന്യൂഡൽഹി: അയോധ്യ കേസ് വാദം കേൾക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റിവച്ചു. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് യു.യു ലളിത് കേസിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് മാറ്റിവച്ചത്. സുന്നി വഖഫ് ബോർഡിന്‍റെ എതിർപ്പിനെ തുടർന്നായിരുന്നു പിന്മാറ്റം. നേരത്തെ അയോധ്യ കേസിലെ കക്ഷികൾക്ക് വേണ്ടി ഹാജരായെന്ന് സുന്നി വഖഫ് ബോർഡ് ആരോപിച്ചതിനെത്തുടർന്നാണ് പിന്മാറ്റം. ഈ മാസം 29 ന് മുൻപ് രേഖകളെല്ലാം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിർദേശം നൽകി. കേസിൽ ഇന്ന് വിശദമായ വാദം കേൾക്കില്ലെന്നും അന്തിമ വാദത്തിന്‍റെ തീയതിയും സമയവുമേ ഇന്ന് തീരുമാനിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് മുൻപ് പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൻ.വി രമണ, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചിൽ നിന്നാണ് യു.യു ലളിത് പിന്മാറിയത്. ഇദ്ദേഹം പിന്മാറിയതോടെ ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ഒരു ജഡ്ജിയെക്കൂടി ചേർത്ത് ബെഞ്ച് പുന:സംഘടിപ്പിക്കും.Kerala

Gulf


National

International