എസ്ബിഐ ആക്രമണം; രണ്ട് എൻജിഒ യൂണിയൻ നേതാക്കൾ പിടിയിൽtimely news image

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ രണ്ട് എൻജിഒ യൂണിയൻ നേതാക്കൾ പിടിയിൽ. അശോകൻ, ഹരിലാൽ എന്നിവരാണ് പിടിയിലായത്. ഹരിലാൽ എൻജിഒ യൂണിയൻ ജില്ല സെക്രട്ടറിയേറ്റ് അംഗവും അശോകൻ ഏൻജിഒ യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറിയുമാണ്. ബുധനാഴ്ച രാവിലെയാണ് പണിമുടക്ക് അനുകൂലികൾ സെക്രട്ടേറിയേറ്റിനു സമീപത്തെ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്തത്. ട്രഷറി ബ്രാഞ്ചിൽ കടന്ന ഹർത്താലനുകൂലികൾ മാനേജരുടെ കാബിനിൽ കയറി മേശയിലെ ഗ്ലാസ്, കംപ്യൂട്ടർ മോണിറ്റർ, മേശപ്പുറത്തിരുന്ന ഫോൺ എന്നിവ അടിച്ചു തകർക്കുകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങിയ സംഘമാണ് ട്രഷറിയിൽ ആക്രമണം നടത്തിയത്.Kerala

Gulf


National

International