ചുമതലയേറ്റ ആദ്യ ദിനം; ഇടക്കാല ഡയറ്ക്റ്ററുടെ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി അലോക് വർമtimely news image

ന്യൂഡൽഹി: സിബിഐ ഡയറക്റ്ററായി ചുമതലയേറ്റ അലോക് വർമ ഇടക്കാല ഡയറക്റ്ററായിരുന്ന എം.നാഗേശ്വരറാവു ഇറക്കിയ മിക്ക സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി. അലോക് വർമയുടെ സംഘത്തിലെ 10 മുതിർന്ന ഉദ്യോഗസ്ഥരെയാണ് സ്ഥാനമേറ്റയുടൻ നാഗേശ്വർ റാവു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. അലോക് വർമയ്ക്കെതിരെ നടപടി സ്വീകരിച്ച നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ നാഗേശ്വരറാവുവിനെ ഇടക്കാല ഡയറ്ക്റ്ററായി നിയമിച്ചിരുന്നു. എന്നാൽ ചുമതലയിൽ തിരികെ എത്തിയ അലോക് വർമ ആദ്യ ദിവസം തന്നെ നാഗേശ്വർ റാവു ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ മിക്കതും റദ്ദാക്കുകയായിരുന്നു. സിബിഐ തലപ്പത്തെ രണ്ടാമനായിരുന്ന രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സംഘത്തിലെ എ.കെ ബസ്സി, എം.കെ സിൻഹ, എ.കെ ശർമ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരുന്നത്. ബസിയെ ആൻഡമാനിലേക്കും സിൻഹയെ നാഗ്പൂരിലേക്കുമായിരുന്നു സ്ഥലം മാറ്റിയത്.    ചൊവ്വാഴ്ചയാണ് അലോക് വർമയെ സുപ്രീംകോടതി സിബിഐ ഡയറക്റ്റർ സ്ഥാനത്തു തിരികെ നിയമിച്ചത്. പദവി തിരികെ നൽകിയെങ്കിലും നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് സുപ്രീംകോടതി അലോക് വർമയെ വിലക്കിയിരുന്നു. എന്നിരുന്നാലും പരാതികളിൽ കേസെടുക്കാൻ അലോക് വർമയ്ക്ക് അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.Kerala

Gulf


National

International