നിര്‍മ്മലാ സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്timely news image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നോട്ടീസ്. റഫാല്‍ ഇടപാടില്‍ താനുന്നയിച്ച ആരോപണങ്ങള്‍ക്കും വാദങ്ങള്‍ക്കും ഒരു സ്ത്രീയെ ഇറക്കി മോദി ഒളിച്ചോടിയെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ ആണായി നിന്ന് മറുപടി തരണമെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിനെതിരെ സ്വമേധയാ ആണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. രാഹുലിന്റെ പരാമര്‍ശം ഒരു സ്ത്രീയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ”56 ഇഞ്ച് നെഞ്ചളവുള്ള ചൗക്കീദാര്‍ മോദി, എനിക്ക് മറുപടി തരാതെ ഒളിച്ചോടി. പകരം ഒരു സ്ത്രീയെ (മഹിള)യെ രംഗത്തിറക്കി. ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു. പക്ഷേ, അനില്‍ അംബാനിക്ക് കരാര്‍ നല്‍കിയോ ഇല്ലയോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പോലും ആ സ്ത്രീക്ക് കഴിഞ്ഞില്ല.” ലോക്‌സഭയില്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് നടന്ന വാക്‌പോരിന് ശേഷം പുറത്ത് മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. പൊതുരംഗത്തുള്ള സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാട്ടി രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലുള്ള പ്രമുഖര്‍ രംഗത്തു വന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന ഒരു റാലിയില്‍ സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. എന്നാല്‍ വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ നിന്നാണ് ലിംഗനീതിയും ബഹുമാനവും തുടങ്ങുന്നത് എന്നാണ് മോദിയുടെ ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കിയത്.Kerala

Gulf


National

International