കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ദേവികുളം അഡീഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകുന്നതിന് ജോയ്‌സ് ജോര്‍ജ് എംപിക്ക് ഹൈക്കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചുtimely news image

കൊച്ചി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ദേവികുളം അഡീഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകുന്നതിന് ജോയ്‌സ് ജോര്‍ജ് എംപിക്ക് ഹൈക്കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചു. ഇന്ന് ഹാജരായി രേഖകള്‍ സമര്‍പ്പിക്കാന്‍ ജോയ്‌സിനോട് ദേവികുളം സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. രേഖകള്‍ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊട്ടക്കമ്പൂരിലെ ജോയ്‌സിന്റെ ഭൂമിയുടെ പട്ടയം ഒരു വര്‍ഷം മുമ്പ് സബ്കളക്ടര്‍ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജോയ്‌സിന്റെ കേസ് ഇനി അടുത്ത മാസം പരിഗണിക്കും. കൊട്ടക്കമ്പൂരിലെ ജോയ്‌സിന്റെ ഭൂമിയുടെ പട്ടയം വേണ്ടത്ര വിശദീകരണം തേടാതെ സബ്കളക്ടര്‍ റദ്ദാക്കിയെന്ന് ഇടുക്കി ജില്ല കളക്ടറാണ് കണ്ടെത്തിയത്. പട്ടയം റദ്ദാക്കിയതില്‍ പുനരന്വേഷണത്തിന് കളക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോയ്‌സിനോട് വീണ്ടും പട്ടയ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ സബ്കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ജോയ്‌സ് ലാന്‍ഡ് റവന്യൂ കമ്മീഷണറെ സമീപിച്ചു. അപേക്ഷ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ജോയ്‌സിനോട് നേരിട്ട് ഹാജരാകാന്‍ സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു മാസം കൂടി ഹൈക്കോടതി സാവകാശം നല്‍കിയിരിക്കുകയാണ്.Kerala

Gulf


National

International