കട്ടപ്പനയില്‍ പുതിയ സ്റ്റോറുമായി അന്ന കിറ്റെകസ്timely news image

  കട്ടപ്പന :വ്യവസായ രംഗത്തെ മുന്‍നിര ദാതാക്കളായ അന്ന  കിറ്റെക്സിന്‍റെ 26ാമത് സ്റ്റോര്‍ കട്ടപ്പനയില്‍ ന്യൂ ബസ് സ്റ്റാന്‍ഡിന് സമീപം ആരംഭിച്ചു. സ്റ്റോറിന്‍റെ  ഉദ്ഘാടനം മുന്‍ എം.എല്‍.എ ഇ.എം ആഗസ്തി നിര്‍വഹിച്ചു. സ്റ്റോറിലെ ആദ്യ വില്പന അന്ന കിറ്റെക്സിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍ ബോബി എം ജേക്കബ്  കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ മനോജ് എം തോമസ്നു  നല്‍കി തുടക്കം കുറിച്ചു.  അന്ന  അലുമിനിയം ഉത്പന്നങ്ങള്‍, കിറ്റെക്സ്  ഉത്പന്നങ്ങള്‍, സാറാസ് സ്പൈസസ്, സ്കൂബീ ഡേ ബാഗുകള്‍, കിറ്റെക്സ് ഇന്നര്‍ വെയര്‍സ്  എന്നിവയുടെ എല്ലാ  ഉത്പന്നങ്ങളും  ഇവിടെ  ലഭ്യമാകുമെന്ന് മാനേജിങ്ങ് ഡയറക്ടര്‍  ബോബി എം ജേക്കബ് അറിയിച്ചു. കട്ടപ്പന വ്യാപാരി വ്യവസായി പ്രസിഡന്‍റ് പി.കെ മണി, കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോയ് വെട്ടികുഴി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Kerala

Gulf


National

International