ദേശീയ വോളി:റെയിൽവേസിനെ മുട്ടുകുത്തിച്ച് കേരള വനിതകൾക്ക് കിരീടംtimely news image

ചെ​ന്നൈ: ഒ​രു ദ​ശ​കം നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മം. ചി​ര വൈ​രി​ക​ളാ​യ റെ​യി​ൽ​വേ​സി​നെ മു​ട്ടു​കു​ത്തി​ച്ച് ദേ​ശീ​യ സീ​നി​യ​ർ വോ​ളി​ബോ​ൾ ചാം​പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള വ​നി​ത​ക​ൾ കി​രീ​ടം ചൂ​ടി. ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് കേ​ര​ള​ത്തി​ന്‍റെ പെ​ൺ​പു​ലി​ക​ൾ റെ​യി​ൽ​വേ​സി​ന്‍റെ വ​മ്പ​ട​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ പ​തി​നൊ​ന്നാം ദേ​ശീ​യ കി​രീ​ട​മാ​ണി​ത്.  ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് 2007നു​ശേ​ഷം കേ​ര​ള വ​നി​ത​ക​ൾ ദേ​ശീ​യ ചാം​പ്യ​ൻ​മാ​രാ​യ​ത്. ആ​ദ്യ സെ​റ്റ് പി​ടി​ച്ചെ​ടു​ത്ത റെ​യി​ൽ​വേ​സ് പ​തി​വ് തി​ര​ക്ക​ഥ​യെ​ഴു​താ​നു​ള്ള നീ​ക്ക​മി​ട്ടു. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റ് കൈ​ക്ക​ലാ​ക്കി കേ​ര​ളം ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. മൂ​ന്നാം സെ​റ്റും റെ​യി​ൽ​വേ​സി​നൊ​പ്പം നി​ന്നു. പ​ക്ഷേ, നി​ർ​ണാ​യ​ക​മാ​യ അ​ടു​ത്ത ര​ണ്ടു സെ​റ്റു​ക​ളി​ലും ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത കേ​ര​ളം റെ​യി​ൽ​വേ​സി​ന്‍റെ പെ​ൺ​പ​ട​യെ നി​ഷ്പ്ര​ഭ​മാ​ക്കി​ക്ക​ള​ഞ്ഞു. അ​വ​സാ​ന സെ​റ്റി​ൽ ഇ​രു സം​ഘ​വും ഇ​ഞ്ചോ​ടി​ഞ്ച് പോ​ര​ടി​ച്ചു. തു​ട​ക്ക​ത്തി​ൽ റെ​യി​ൽ​വേ​സ് 8-7ന്‍റെ നേ​രി​യ ആ​ധി​പ​ത്യം കൈ​വ​രി​ച്ചു. എ​ന്നാ​ൽ ര​ണ്ടു തു​ട​ർ പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ കേ​ര​ളം 10-8ന് ​മു​ന്നി​ൽ​ക്ക​യ​റി. പി​ന്നെ തി​രി​ഞ്ഞു​നോ​ക്കാ​തെ കു​തി​ച്ച കേ​ര​ളം സെ​റ്റി​ലേ​ക്കും ട്രോ​ഫി​യി​ലേ​ക്കും സ്മാ​ഷും സ​ർ​വീ​സും തൊ​ടു​ത്തു. ക​രു​ത്തു​റ്റ സ​ര്‍വു​ക​ളും അ​റ്റാ​ക്കു​ക​ളു​മാ​യി ക​ത്തി​ക്ക​യ​റി​യ റെ​യി​ൽ​വേ​സി​ന്‍റെ നി​ര്‍മ്മ​ലും മ​ല​യാ​ളി താ​രം മി​നി​മോ​ളും ന​ട​ത്തി​യ ഉ​ശി​ര​ൻ പ്ര​ക​ട​ന​ത്തെ കേ​ര​ളം  സം​ഘ​ബ​ല​ത്തി​ലൂ​ടെ​യാ​ണ് അ​തി​ജീ​വി​ച്ച​ത്. കേ​ര​ള​ത്തി​നു​വേ​ണ്ടി ലി​ബ​റോ അ​ശ്വ​തി മി​ന്നി​ത്തി​ള​ങ്ങി. സെ​റ്റ​ര്‍ ജി​നി​യും ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ജു​വും ശ്രു​തി​യും സൂ​ര്യ​യും ഫോ​മി​ലെ​ത്തി​യ​തും കേ​ര​ള​ത്തി​ന്‍റെ വി​ജ​യ​ത്തെ ഏറെ സഹായിച്ചുKerala

Gulf


National

International