അലോക് വർമ്മയെ സിബിഐ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റി ; തീരുമാനം ഉന്നതസമിതി യോഗത്തിൽtimely news image

ന്യൂഡൽഹി: സുപ്രീം കോടതി വിധിയുടെ സഹായത്തോടെ വീണ്ടും സ്ഥാനമേറ്റെടുത്ത അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി. കോടതി നിര്‍ദ്ദേശ പ്രകാരം യോഗം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്.ഇന്നലെ സമിതി യോഗം ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്നതാണ് സമിതി.സമിതിയുടെ യോഗത്തില്‍ നിന്ന് ചീഫ് ജസ്റ്റീസ് തരുണ്‍ ഗഗോയ് പിന്‍മാറിയിരുന്നു. ജസ്റ്റീസ് എ കെ സിക്രിയാണ് പകരം യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിന്‍റെ റോളില്‍ പങ്കെടുത്ത മല്ലികാര്‍ജ്ജുന ഖാര്‍ഗയെയുടെ വിയോജനക്കുറിപ്പ് പരിഗണിക്കാതെയാണ് തീരുമാനം എടുത്തത്. സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് അദ്ദേഹത്തെ മാറ്റുന്നതിലുമുള്ള തീരുമാനമെടുക്കേണ്ടത് എന്നാണ് കോടതി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അലോക് വര്‍മ്മ ഉന്നയിച്ച വാദം കോടതി സ്വീകരിച്ചിരുന്നു.  പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്എന്നിവര്‍ അടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. ഈ സമിതി ഉടന്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേര്‍ന്ന്  അലോക് വർമ്മയെ മാറ്റാൻ തീരുമാനം എടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ 23 ന് രാത്രിപാതിരാത്രിയാണ് അലോക് വര്‍മ്മയെ ഏറെ നാടകീയമായി സർക്കാർ നീക്കം ചെയ്‌തത്.വിശ്വാസം വീണ്ടെടുക്കാനാണ് അലോക് വര്‍മ്മയെ നീക്കിയതെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ അര്‍ദ്ധരാത്രിയില്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നായിരുന്നു കോടതി വാദത്തിനിടെ പറഞ്ഞത്. തുടർന്ന് അലോക് വർമ്മ കോടതി വിധിയുമായി തിരിച്ചെത്തിയെങ്കിലും സമിതി യോഗം ചേർന്ന് അലോക് വർമ്മയെ മാറ്റുകയായിരുന്നു.  അലോക് വർമ്മ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ അഞ്ചോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഉന്നതാധികാരസമിതിയുടെ തീരുമാനം വരുന്നതും അലോക് വർമ്മയെ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റുന്നത്.Kerala

Gulf


National

International