പതിനെട്ടു ദിവസം അഞ്ച് സ്വര്‍ണം ; ഹിമാ ദാസിന് അഭിനന്ദന പ്രവാഹംtimely news image

മുംബൈ: പതിനെട്ടു ദിവസത്തിനിടെ അഞ്ചാം സ്വര്‍ണം നേടി ശ്രദ്ധേയായി ഇന്ത്യൻതാരം ഹിമാ ദാസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ഗ്രാൻപ്രീയിലെ 400 മീറ്ററിലാണ് ഹിമാ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്.  സീസണില്‍ ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ആദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിച്ചത്. ജൂലൈ രണ്ടിന് പോളണ്ടിലായിരുന്നു ഹിമയുടെ ആദ്യ സ്വര്‍ണം. 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ പത്തൊമ്പതുകാരി  സ്വര്‍ണം നേടി. ഏഴിന് പോളണ്ടിലെ തന്നെ കുട്‌നോ അത്‌ലറ്റിക്‌സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. 23.92 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്‌നോ അത്‌ലറ്റിക് മീറ്റിലും സ്വര്‍ണം. ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡ്.  രാജ്യം ഹിമാദാസിന്‍റെ നേട്ടത്തിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റ് ചെയ്തു. രാജ്യത്തിനായി കൂടുതല്‍ മെഡലുകള്‍ നേടുമെന്ന് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായി ഹിമ കുറിച്ചു.Kerala

Gulf


National

International