വെല്ലുവിളിയൊക്കെ ചാനലിൽ ; ഹൈക്കോടതി ചുമത്തിയ പിഴ അടച്ച് ശോഭാ സുരേന്ദ്രൻtimely news image

കൊച്ചി:കോടതിയുടെ സമയം പാഴാക്കിയതിന് ഹൈക്കോടതി വിധിച്ചു തുക പിഴയടച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.ട്ട 25000 രൂപയാണ് ശോഭാ സുരേന്ദ്രന്‍ പിഴ അടച്ചത്. ഹൈക്കോടതിയില്‍ ശോഭ സുരേന്ദ്രന് വേണ്ടി ഹാജരായ അഡ്വ: വിആര്‍ മനോരഞ്ജനാണ് തുക അടച്ചത്. ജനുവരി 7ാം തിയ്യതിയാണ് പിഴ തുക കോടതിയില്‍ അടച്ചത്  വിധി വന്നപ്പോള്‍ പിഴയടക്കില്ലെന്നും ഹൈക്കോടതിക്ക് മുകളില്‍ ഒരു കോടതിയുണ്ടെന്നും ആ കോടതിയെ സമീപിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം .എന്നാല്‍ സുപ്രീം കോടതിയെ സമീപിക്കാതെ ഹൈക്കോടതിയില്‍ പിഴയൊടുക്കി കേസില്‍ നിന്ന് ഒഴിവാകുകയായിരുന്നു.Kerala

Gulf


National

International