ഒരു അര്‍ബന്‍ ബാങ്കിന്റെ ജൈത്രയാത്ര നൂറാം വര്‍ഷത്തില്‍ കൂടുതല്‍ ചെറുപ്പമായി വളരാന്‍ ഐ ടി യു ബാങ്ക്‌timely news image

വായ്‌പ എടുക്കാനും പണമയയ്‌ക്കാനും സ്വര്‍ണം പണയം വെയ്‌ക്കാനും അങ്ങനെ എന്തിനും ഏതിനും ഇന്ന്‌ ബാങ്ക്‌ ശാഖകള്‍ തേടിപ്പോകേണ്ട. കൈയ്യിലെ സ്‌മാര്‍ട്‌ ഫോണ്‍ മതി. വായ്‌പ നേടാന്‍ ഒട്ടനവധി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും പുത്തന്‍ സാങ്കേതിക വിദ്യയുടെ കരുത്തില്‍ ഫിന്‍ടെക്‌ കമ്പനികളും വേരുറപ്പിക്കുമ്പോള്‍ സഹകരണമേഖലയിലെ പരമ്പരാഗത അര്‍ബന്‍ ബാങ്ക്‌ എങ്ങനെ നിലനില്‍ക്കും ? എങ്ങനെ മുന്നേറും ? ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ്‌, ഐ ടി യു ബാങ്ക്‌ നല്‍കും ഇതിനുത്തരം. 1918-ല്‍ ഇരിങ്ങാലക്കുടയില്‍ സമാനചിന്താഗതിക്കാരായ കുറച്ചുപേര്‍ ചേര്‍ന്ന്‌ എളിയ നിലയില്‍ ആരംഭിച്ച പ്രസ്ഥാനത്തില്‍ നിന്നാണ്‌ ഐ ടി യു വിന്റെ യാത്ര ആരംഭിക്കുന്നത്‌. ഇന്ന്‌ സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകളില്‍ മൊത്തം ബിസിനസ്സ്‌, ഡിജിറ്റൈസേഷന്‍, സാമ്പത്തിക ഉത്‌പ്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാ തലത്തിലും ഒന്നാമതാണ്‌ ഐ ടി യു വിന്റെ സ്ഥാനം. തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം, തലപ്പിള്ളി, ചാലക്കുടി, കുന്നംകുളം താലൂക്കുകളിലാണ്‌ ഐ ടി യു വിന്റെ പ്രവര്‍ത്തനപരിധി. നടപ്പ്‌ സാമ്പത്തികവര്‍ഷത്തില്‍ പുതുതായി അഞ്ച്‌ ശാഖകള്‍ കൂടി തുറന്നതോടെ 19 ശാഖകളുമുണ്ട്‌. ട്രെന്‍ഡ്‌ സെറ്റര്‍ അതിവേഗമാറ്റങ്ങള്‍ നടക്കുന്ന രംഗത്ത്‌, പരിമിതികളെ മറികടന്ന്‌ മുന്നേറാനാകുമെന്ന്‌ കൂടി തെളിയിക്കുന്നതാണ്‌ ഐ ടി യു വിന്‍റെ ചരിത്രം. അര്‍ബന്‍ ബാങ്കുകള്‍ക്ക്‌ വളരെ പരിമിതമായ പ്രവര്‍ത്തനമേഖലയാണ്‌ ഉള്ളത്‌. പക്ഷെ ആ പരിമിതിയെക്കുറിച്ച്‌ ആലോചിച്ച്‌ പരമ്പരാഗതമായി തുടരാനല്ല ഞങ്ങള്‍ ശ്രമിച്ചത്‌. 1995-ല്‍ ഞങ്ങള്‍ കമ്പ്യൂട്ടര്‍വത്‌ക്കരണം നടത്തി. ഡിജിറ്റൈസേഷനിലൂടെ, പ്രൊഫഷണലിസത്തിലൂടെ മാത്രമേ മുന്നോട്ടു പോകാനാകൂവെന്ന്‌ കൃത്യമായ ബോധ്യമുണ്ടായിരുന്നു. കേരളത്തില്‍ സഹകരണ ബാങ്കുകള്‍ക്കിടയില്‍ ആദ്യമായി ബ്രാന്‍ഡിംഗ്‌ നടത്തിയവരും ഞങ്ങളാണ്‌. ഇന്ന്‌ ഏതൊരു വാണിജ്യ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകളോടും കിടപിടിക്കാവുന്ന ഡിജിറ്റല്‍ സംവിധാനങ്ങളും സേവനങ്ങളും ഐ ടി യു വിനുണ്ട്‌. ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ വിശദീകരിക്കുന്നു. സംസ്ഥാനത്തെ പ്രമുഖ സഹകാരിയും രാഷ്‌ട്രീയ, സാമൂഹ്യ, ബിസനസ്സ്‌ രംഗത്തെ നിറസാന്നിദ്ധ്യവുമായി ജാക്‌സണ്‍ 1987-ലാണ്‌ ബാങ്കിന്റെ ഡയറക്‌ടര്‍ ബോര്‍ഡിലെത്തുന്നത്‌. അന്ന്‌ മെമ്പര്‍ഷിപ്പുകളുടെ എണ്ണം 1414. നിക്ഷേപം ഒരു കോടി രൂപയില്‍ താഴെ മാത്രം. ഡിജിറ്റൈസേഷനിലൂടെമാത്രമേ വളരാനാകൂ എന്ന തിരിച്ചറിവാണ്‌ ബാങ്കിനെ വ്യത്യസ്‌തരാക്കിയ ഒരു ഘടകം. 1995-ല്‍ കമ്പ്യൂട്ടര്‍വത്‌ക്കരണം ആരംഭിച്ച ബാങ്ക്‌, എ.റ്റി.എം. സേവനം, നെറ്റ്‌ ബാങ്കിംഗ്‌, മൊബീല്‍ബാങ്കിംഗ്‌, സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആദ്യമായി റൂപേ കാര്‍ഡ്‌ തുടങ്ങിയവയെല്ലാം അവതരിപ്പിച്ചു. അര്‍ബന്‍ ബാങ്കുകള്‍ എന്നാല്‍ പഴയ തലമുറയുടെ ബാങ്ക്‌ എന്ന സങ്കല്‍പ്പത്തെ പൊളിച്ചെഴുതാനാണ്‌ ഞങ്ങള്‍ ശ്രമിച്ചത്‌. ബെറ്റര്‍ ബാങ്കിംഗ്‌, ബെറ്റര്‍ ലൈഫ്‌ എന്നത്‌ വെറും ടാഗ്‌ ലൈന്‍ മാത്രമല്ല, അതായിരുന്നു ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദു. ജനറല്‍ മാനേജര്‍ ടി.കെ. ദിലീപ്‌കുമാര്‍ പറയുന്നു. സമൂഹത്തില്‍ എന്തിനെല്ലാം വേണ്ടിയാണ്‌ തങ്ങള്‍ നിലകൊള്ളുന്നതെന്ന്‌ വ്യക്തമാക്കി തരുംവിധമാണ്‌ ബാങ്കിന്റെ ഇരിങ്ങാലക്കുടയിലെ കേന്ദ്ര ഓഫീസിലെ സജ്ജീകരണങ്ങളും. ഈ ബഹുനില മന്ദിരത്തില്‍ സുസജ്ജമായ ലൈബ്രറി, ഫിറ്റ്‌നസ്സ്‌ സെന്റര്‍, അതിവിശാലമായ ഓഡിറ്റോറിയം തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്‌. വിജയത്തിന്‌ ഒരു കൈത്താങ്ങ്‌ ശതാബ്‌ദി വര്‍ഷത്തില്‍ ബാങ്ക്‌ പുതിയൊരു കാഴ്‌ചപ്പാടാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. സേവനം തേടുന്ന ഓരോരുത്തരുടെയും വിജയത്തിന്‌ കൈത്താങ്ങാകുക എന്ന വീക്ഷണമാണ്‌ ശതാബ്‌ദിയോടനുബന്ധിച്ച്‌ ഞങ്ങള്‍ക്കുള്ളത്‌. എല്ലാവിധ റീടെയ്‌ല്‍ വായ്‌പകളും ലഭ്യമാക്കുന്നതിനൊപ്പം എസ്‌.എം.ഇ വായ്‌പാരംഗത്തും കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്‌. വ്യക്തിഗത, ബിസിനസ്സ്‌ രംഗത്ത്‌ ഓരോ വ്യക്തിയുടെയും വിജയത്തിന്‌ പിന്‍ബലമായി മാറാനാണ്‌ ബാങ്കിന്റെ ശ്രമം. ദിലീപ്‌കുമാര്‍ വ്യക്തമാക്കുന്നു. മൊത്തം ബിസിനസ്സ്‌, പ്രൊഫഷണലൈസേഷന്‍, ഡിജിറ്റൈസേഷന്‍ തുടങ്ങി എല്ലാ രംഗങ്ങളിലും അര്‍ബന്‍ ബാങ്കുകള്‍ക്കിടയില്‍ മികവാര്‍ന്ന സ്ഥാനമാണ്‌ ഐ ടി യു ബാങ്കിനുള്ളത്‌. ഈ നേട്ടമാണ്‌ ഐ ടി യു വിനെ വ്യത്യസ്ഥമാക്കുന്നതും.  Kerala

Gulf


National

International