ചെറുതായിരുന്നിട്ട്‌ കാര്യമില്ല, വളര്‍ന്നാല്‍ നേട്ടം ഏവര്‍ക്കുംtimely news image

അടുത്തഘട്ട വളര്‍ച്ചയ്‌ക്കായി പുതുവഴികള്‍ തേടുകയാണിപ്പോള്‍ ഐ ടി യു ബാങ്ക്‌. ആര്‍ ബി ഐ മാനദണ്‌ഡപ്രകാരം കേരളത്തില്‍ എവിടെ വേണമെങ്കിലും ഐ ടി യുവിന്‌ ശാഖ തുറക്കാമെങ്കിലും സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌ ആക്‌ട്‌ പ്രകാരം മറ്റൊരു അര്‍ബന്‍ ബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലേയ്‌ക്ക്‌ കടന്നു ചെല്ലാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ മൂന്നു വഴികളാണ്‌ നിലവില്‍ മുന്നിലുള്ളത്‌. നിശ്ചിത മാനദണ്‌ഡപ്രകാരം അര്‍ബന്‍ ബാങ്കുകള്‍ക്ക്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കുകളായി മാറാന്‍ ആര്‍ ബി ഐ അംഗീകാരം നല്‍കിയിട്ടുണ്ട്‌. പക്ഷെ സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി ഇതിന്‌ അനിവാര്യമാണ്‌. അത്‌ ലഭിക്കുമോയെന്ന കാര്യം വ്യക്തമല്ല. മറ്റൊന്ന്‌ സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകളുടെ ലയനമാണ്‌. ഇന്ന്‌ 60-ഓളം അര്‍ബ്‌ ബാങ്കുകളുണ്ട്‌. ഇവയുടെ എണ്ണം കുറച്ച്‌ മത്സരക്ഷമതയുള്ള വലിയ കുറച്ച്‌ ബാങ്കുകളുടെ രൂപീകരണത്തിനായി നയതീരുമാനമെടുത്താല്‍ സഹകരണ മേഖലയില്‍ വലിയ ബാങ്കുകളും അവസരങ്ങളും സൃഷ്‌ടിക്കപ്പെടും. മറ്റൊന്ന്‌ മള്‍ട്ടി സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി രജിസ്‌ട്രേഷന്‍ എടുക്കുക എന്നതാണ്‌. സൈബര്‍ സെക്യൂരിറ്റി അടക്കമുള്ള കാര്യങ്ങള്‍ക്ക്‌ വന്‍ നിക്ഷേപവും സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്ന ഐ ടി യു വിനെ സംബന്ധിച്ചിടത്തോളം അടുത്തഘട്ട വളര്‍ച്ച അനിവാര്യമായ ഒന്നാണ്‌. പരിമിതികളെ നോക്കി പരിഭ്രമിക്കാറില്ല ഞങ്ങള്‍. അതിലെ അവസരങ്ങളാണ്‌ പ്രചോദിപ്പിക്കുന്നത്‌. അതുകൊണ്ടു തന്നെ വളരാനുള്ള വഴികള്‍ മുന്നില്‍ വരിക തന്നെ ചെയ്യും. ജാക്‌സണും ദിലീപ്‌കുമാറും വ്യക്തമാക്കുന്നു.Kerala

Gulf


National

International