രാഹുൽ ഇപ്പോൾ പഴയ ആളല്ലെന്ന് എ.കെ ആന്‍റണി ; മോദി പോലും ഭയപ്പെട്ട് തുടങ്ങിtimely news image

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പഴയ രാഹുലല്ലെന്നും മോദിയെ താഴെയിറക്കാനാകുമെന്നും ആന്റണി പറഞ്ഞു. ഈ വര്‍ഷം കുരുക്ഷേത്ര യുദ്ധത്തിന്‍റെ വര്‍ഷമാണ്. കൈപ്പിഴ പറ്റിയാല്‍ തകരുക ഇന്ത്യന്‍ ഭരണഘടന തന്നെയാണ്.കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണയം കാര്യക്ഷമമാകണം. ഫെബ്രുവരി അവസാനത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്‍റെ അവസാന മുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്നു സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന പ്രവണത അവസാനിച്ചു കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകം കോണ്‍ഗ്രസ് തന്നെ ആണ്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസുകാര്‍ കയ്യടക്കി യിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജാതി-മത ശക്തികളെ ഒപ്പം നിര്‍ത്തി ബിജെപി ഭരണം പിടിച്ചെടുത്തു.മോദിയുടെ ഭരണം ആര്‍എസ്എസ് ഭരണം തന്നെയാണെന്നും ആന്‍റണി ആരോപിച്ചു. കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ കഴിയില്ല എന്നാല്‍ മോദിക്കെതിരായ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണമെന്നും ആന്റണി പറഞ്ഞു. കെപിസിസി ജനറല്‍ ബോഡി യോഗത്തിലാണ് എ.കെ.ആന്‍റണിയുടെ പ്രതികരണംKerala

Gulf


National

International