സ്ത്രീവിരുദ്ധ പരാമർശം: രാഹുലിനും പാണ്ഡ്യക്കും സസ്പെൻഷൻ; എപ്പിസോഡ് നീക്കിtimely news image

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹുലിനേയും സസ്പെന്‍ഡ് ചെയ്തു. വിഷയത്തിൽ അന്വേഷണം തീരുംവരെയാണ് രണ്ടു താരങ്ങളേയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു ഇരുവരേയും ഒഴിവാക്കി. അതേസമയം വിവാദ എപ്പിസോഡ് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്ട്‌സ്റ്റാർ നീക്കം ചെയ്തു.  ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടേയും ലോകേഷ് രാഹുലിന്‍റേയും വിവാദ പരാമര്‍ശം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബിസിസിഐയുടെ ഭരണസമിതി നടപടിയെടുത്തത്. നേരത്തെ ഇരുവരോടും വിശദീകരണം തേടിയിരുന്നു. മനഃപൂർവം ആരേയും അധിക്ഷേപിക്കാൻ പറഞ്ഞതല്ലെന്നും, സംഭവിച്ചു പോയതിൽ കുറ്റബോധമുണ്ടെന്നും ഇനിയിത് ആവർത്തിക്കില്ലെന്നും വ്യക്തമാക്കി ഹർദിക് മാപ്പപേക്ഷ നൽകിയെങ്കിലും ബിസിസിഐ ഇതു തള്ളി. ഓസ്ട്രേലിയയ്ക്കെതിരെ ശനിയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയില്‍ നിന്നു ഇരുവരേയും ഒഴിവാക്കിയ വിവരം ബിസിസിഐ ഭരണ സമിതി തലവന്‍ വിനോദ് റായിയാണ് അറിയിച്ചത്. ഇരുവര്‍ക്കുമെതിരായ പരാതി അന്വേഷിക്കാന്‍ ബിസിസിഐയിലെ ആഭ്യന്തര സമിതിയേയോ അഡ്ഹോക് കമ്മിറ്റിയേയോ ചുമതലപ്പെടുത്തും. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇരുവരേയം കൈ ഒഴിഞ്ഞിരുന്നു. ഇരുവരുടേയും പരാമര്‍ശങ്ങള്‍ വ്യക്തപരമാണെന്നും അതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു.Kerala

Gulf


National

International