പഞ്ചായത്ത്‌ അസി. ഡയറക്‌ടര്‍ ടിമ്പിള്‍ മാഗിയെ ആദരിച്ചുtimely news image

കൊച്ചി : പഞ്ചായത്ത്‌ അസി. ഡയറക്‌ടര്‍ ടിമ്പിള്‍ മാഗിയെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിന്‌ കേരള പഞ്ചായത്ത്‌ വകുപ്പ്‌ അഭിനന്ദപത്രം നല്‍കി ആദരിച്ചു. പഞ്ചായത്ത്‌ ഡയറക്‌ടര്‍ ദിനേശനില്‍ നിന്ന്‌ ആദരവ്‌ ഏറ്റുവാങ്ങി. പിന്നീട്‌ എറണാകുളം ഡിഡിപി/എഡിപി ഓഫീസിലെ സഹപ്രവര്‍ത്തകര്‍ സ്‌നേഹോപകാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ എഡിപി ഷെഫീഖ്‌, ഡിഡിപി ഓഫീസ്‌ എസ്‌.എസ്‌. ഡൈനൂസ്‌, തോമസ്‌, ഫെര്‍ഫോമന്‍സ്‌ എസ്‌.എസ്‌.മാരായ കെ. ജെ. ജോയി, റൂബന്‍സ്‌ ഡിലന്‍ ടോം, അബ്‌ദുകുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തൊടുപുഴയില്‍ അഭിഭാഷകയായിരുന്ന ടിമ്പിള്‍ മാഗി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പിന്നീട്‌ പഞ്ചായത്ത്‌ വകുപ്പില്‍ സെക്രട്ടറിയായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു.Kerala

Gulf


National

International