യുപിയിൽ 80 സീറ്റിലും ഒറ്റയ്ക്ക് മൽസരിക്കുമെന്നു കോൺഗ്രസ്timely news image

ന്യൂഡൽ‌ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ 80 മണ്ഡലങ്ങളിലും കോൺഗ്രസ് ഒറ്റയ്ക്ക് മൽസരിക്കുമെന്നു പാർട്ടി നേതൃത്വം വ്യക്തമാക്കി. കോൺഗ്രസിനെ മാറ്റി നിർത്തി എസ്പിയും ബിഎസ്പിയും സഖ്യം പിൻവലിച്ച സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ തീരുമാനം. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്.  യുഎഇ സന്ദർശനം കഴിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചെത്തിയാലുടൻ തന്നെ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് റാലികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർ നേരിടുന്ന പ്രശ്നങ്ങളും കാർഷിക മേഖലയിലെ പ്രതിസന്ധികളും ചൂണ്ടിക്കാട്ടിമൃദുഹിന്ദുത്വത്തിലൂന്നി പ്രചരണം നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എസ്പി-ബിഎസ്പി സഖ്യത്തെ തകർക്കുകയല്ല ലക്ഷ്യമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ 38 സീറ്റുകളിൽ വീതം മൽസരിക്കാനാണ് എസ്പി-ബിസ്പി സഖ്യത്തിന്‍റെ തീരുമാനം. Kerala

Gulf


National

International