കോമൺവെൽത്ത് ട്രൈബ്യൂണൽ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ജസ്റ്റീസ് സിക്രിtimely news image

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കോമൺ വെൽത്ത്  ട്രൈബ്യൂണൽ പ്രസിഡന്‍റ് പദവി ഏറ്റെടുക്കാനില്ലെന്ന ജസ്റ്റിസ് എ.കെ സിക്രി. സിബിഐ ഡയറക്ടറെ നീക്കാനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന സിക്രി വിവാദത്തെ തുടര്‍ന്നാണ് പദവി നിരസിച്ചത്. സ്ഥാനം ഏറ്റെടുക്കുന്നതിനായി സര്‍ക്കാരിനു നല്‍കിയ സമ്മതം സിക്രി പിന്‍വലിക്കുകയായിരുന്നു. മാര്‍ച്ച് ആറിന് വിരമിക്കുന്ന സിക്രിക്ക് കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രൈബ്യൂണലിന്‍റെ (സിഎസ്എടി) പ്രസിഡന്‍റ് സ്ഥാനം മോദി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മൂലം സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് സിക്രി നിയമ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍ണായക തീരുമാനത്തില്‍ മോദി സര്‍ക്കാരിനൊപ്പം നിന്ന സിക്രിക്ക് സ്ഥാനം നല്‍കുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സിക്രിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ശേഷം സ്ഥാനപദവിയില്‍ രണ്ടാമത് നില്‍ക്കുന്നയാളാണ് എകെ സിക്രി.Kerala

Gulf


National

International